കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍
 കൂടുതല്‍ ജീവനക്കാര്‍

ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിലവില്‍ അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെടാത്ത ജീവനക്കാരെ കൊവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍  പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് ഇങ്ങനെ നിയമിക്കുന്നത്. ജീവനക്കാരുടെ  തസ്തിക അനുസരിച്ചാണ്  ജോലി നിശ്ചയിക്കുക. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കും.നിലവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ളവരെയും കൊവിഡ് മാനദണ്ഡപ്രകാരം ആരോഗ്യ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുന്നവരെയും ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.എന്നാല്‍ ,ഡ്യൂട്ടി ലഭിച്ചിട്ടും ഏറ്റെടുക്കാന്‍ സന്നദ്ധരല്ലാത്തവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: