മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക്

ഇരിട്ടി : കനത്ത മഴയിൽ തകർന്ന മതിൽ പുനർ നിർമ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. വെസ്റ്റ് ബംഗാൾ ജൽപായ് ഗിരിയിലെ മുക്ലിഷ് (26), ജഹാംഗീർ (22) എന്നിവരാണ് ജോലിക്കിടെ മണ്ണിനടിയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ടി.മോഹനൻ, ഫയർ ആന്റ് റെസ്ക്യൂ സീനിയർ ഓഫീസർ ഫിലിപ്പ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ മണ്ണിനടിയിൽ പ്പെട്ട തൊഴിലാളികളെ പുറത്തെടുത്തു. പരിക്കേറ്റ കുടിയേറ്റ തൊഴിലാളികളായ ജഹാംഗീറിനെയും മു ക്ലിഷിനെയും ഇരിട്ടി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9:30 മണിയോടെ ഇരിട്ടി
തന്തോട് ചാവറയിൽ നിഖിൽ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. വിവരമറിഞ്ഞ് എസ്.ഐ.എം. അബ്ബാസ് അലിയുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: