കേരളത്തിൽ ഒരു കോവിഡ് മരണം കൂടി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൽപറ്റ സ്വദേശി ആമിന(52 )യാണ് മരിച്ചത്. ഇവർ അർബുദ രോഗിയായിരുന്നു. ദുബൈയിൽ നിന്നും നാട്ടിൽ എത്തിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇവിടെ നിന്നും നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഇന്ന് ഉച്ചയോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.