തലയില്‍ ചക്ക വീണ് പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ ആള്‍ക്ക് കൊവിഡ്

കണ്ണൂര്‍: തലയില്‍ ചക്ക വീണ് പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ ആള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ ബേളൂര്‍ സ്വദേശിയായ 43കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇയാള്‍ക്ക് രോഗ ലക്ഷണം ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞു.

സമാന രീതിയില്‍ മറ്റ് രോഗങ്ങള്‍ക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേര്‍ക്ക് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം ദുബൈയില്‍ നിന്ന് ഇന്നലെ രാത്രി കരിപ്പൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടു.

മുന്‍കരുതലിന്റ ഭാഗമായാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പേരാവൂരിനടുത്ത് വാഹനപകടത്തില്‍ പരിക്കേറ്റ് പരിയാരത്ത് ചികിത്സ തേടിയ പുതുച്ചേരി സ്വദേശിക്കും പ്രസവ ചികിത്സക്കെത്തിയ അയ്യങ്കുന്നിലെ ആദിവാസി യുവതിക്കും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ദുബൈയില്‍ നിന്ന് ഇന്നലെ രാത്രി കരിപ്പൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: