റീപോളിംഗ് നടത്തിയ പാമ്പുരുത്തിയിൽ യു.ഡി.എഫിന്റെ ലീഡ് വർദ്ധിച്ചു

പാമ്പുരുത്തി : കള്ളവോട്ട് ആരോപണത്തെ തുടർന്ന് തുടർന്ന് റിപ്പോളിങ്ങ് നടന്ന കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലെ തളിപ്പറമ്പ് 166 നമ്പർ ബൂത്തായ പാമ്പുരുത്തിയിൽ യു.ഡി.എഫിന്റെ ലീഡ് നിലയിൽ കഴിഞ്ഞ തവണത്തേക്കാൾ വർദ്ധനവ്. ആകെ പോൾ ചെയ്ത 1033 വോട്ടിൽ 883 വോട്ട് യു.ഡി.എഫ് സ്ഥാനാർഥി കെ സുധാകരന് ലഭിച്ചു. 2014 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ 859 വോട്ട് ആയിരുന്നു ഇവിടെ നിന്നും കെ സുധാകരന് ലഭിച്ചത്. അതേസമയം 2014 ൽ എൽ.ഡി.എഫിന് 51 വോട്ടും എസ്.ഡി.പി.ഐക്ക് 80 വോട്ടും ലഭിച്ചു. എന്നാൽ ഇത്തവണ എൽ.ഡി.എഫ് 105 വോട്ട് നേടിയപ്പോൾ എസ്.ഡി.പി ഐയുടെ വോട്ട് 29 ആയി കുത്തനെ കുറഞ്ഞു.

മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ പാമ്പുരുത്തിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ വ്യാപക കള്ളവോട്ട് ചെയ്തു എന്ന് സി.പി.എം ആരോപിച്ചിരുന്നു. പ്രവാസികളായ 28 പേരുടെ വോട്ട് മറ്റുള്ളവർ ചെയ്തു എന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് ജില്ലാ കലക്ടർക്ക് രേഖാമൂലം പരാതിയും നൽകി. പിന്നീട് കലക്ടറുടെ പരിശോധനയിൽ ഏഴ് പേർ കള്ളവോട്ട് വോട്ട് ചെയ്തതായാണ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് റീപോളിംഗ് ആവശ്യമായി വന്നത്. എന്നാൽ കള്ളവോട്ട് ആരോപണം നിഷേധിച്ചു കൊണ്ട് മുസ്‌ലിംലീഗ് ശക്തമായി രംഗത്ത് ശക്തമായി രംഗത്ത് മുസ്‌ലിംലീഗ് ശക്തമായി രംഗത്ത് ശക്തമായി രംഗത്ത് ശക്തമായി രംഗത്ത് വന്നു. റീ പോളിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ എൽ.ഡി. എഫ് സ്ഥാനാർഥി ഇവിടെ നടത്തിയ വീട് വീടാന്തരം കയറിയുള്ള കടുത്ത പ്രചരണം യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: