മോദിചിത്രം കാണാൻ ആദ്യദിനം ആളില്ല !

അനിശ്ചിതത്വങ്ങൾക്കിടയിൽ പി എം നരേന്ദ്ര മോദി ചിത്രം റിലീസ് ചെയ്തു. നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ചിത്രം തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കുരുങ്ങി ഒന്നരമാസമാണ് റിലീസ് വൈകിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദി തിളങ്ങി നിൽക്കുമ്പോൾ തീയറ്ററുകളിൽ മോദിചിത്രത്തിന് ആദ്യദിനം തണുത്ത പ്രതികരണമാണ്.’ഒരു തവണ ചിത്രം കണ്ടു നല്ല അഭിപ്രായമാണ്. പക്ഷേ ടിക്കറ്റ് നൽകാൻ മാത്രം ആളില്ല. തിയേറ്റർ നിറഞ്ഞിട്ടില്ലെന്നും സാധാരണ തിരക്കെയുള്ളുവെന്നും അത് കൊണ്ട് ഇതുവരെ ടിക്കറ്റ് നൽകിയിട്ടില്ല’ തിയേറ്റർ ഉടമ ഗോവിന്ദ് പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണ നാളുകളിൽ വെള്ളിത്തിരയിലും മോദി നിറയുമെന്ന് വ്യക്തമാക്കിയാണ് ലെജൻറ് ഗ്ലോബൽപിക്ച്ചേഴ്സ് ചിത്രീകരണം തുടങ്ങിയത്. ആദ്യഘട്ട വോട്ടെടുപ്പ് സമയം റിലീസ് നിശ്ചയിച്ച ചിത്രം തെരഞ്ഞെടുപ്പ് ചട്ടക്കുരുക്കിൽ പെട്ടിയിൽ പെട്ടു. ചിത്രത്തിന്‍റെ പ്രമോഷനുകളിൽ ബിജെപി നേതാക്കളുടെ സാന്നിധ്യവും സ്ക്രീനിലും പിന്നിലും ഭാഗമായവരുടെ ബി ജെ പി പശ്ചാത്തലവും ചർച്ചയായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: