കുണ്ടും കുഴിയുമായി പഴയങ്ങാടി അടിപ്പാലം

പഴയങ്ങാടി അടിപ്പാലം ചൈന- ക്ലേ റോഡ് തകർന്നത് ഇതുവഴിയുള്ള യാത്ര ദുരിതത്തിലാക്കിയിരിക്കുകയാണ്.വേനൽക്കാലത്ത് കുണ്ടും കുഴിയും നിറഞ്ഞ് പൊടി നിറയുന്ന റോഡ് മഴക്കാലമായാൽ ചെളി നിറയുന്ന അവസ്ഥയാണ്.റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന വേങ്ങര,കുഞ്ഞിമംഗലം ഭാഗത്തുള്ളവർക്കാണ് ഈ റോഡ് കാരണം ദുരിതമുണ്ടാക്കുന്നത്.അധികൃതർ മഴയ്ക്ക്‌ മുൻപേ ഈ റോഡ് നന്നാക്കി ഇതുവഴി യാത്രചെയ്യുന്നവരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നതാണ് ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: