സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് ഈ മണ്ഡലത്തിലാണ്

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് പിസി ജോര്‍ജിന്‍റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ. ആകെ ലഭിച്ച 2,97,396 വോട്ടുകളിൽ പൂഞ്ഞാറിൽ നിന്നുള്ളത് 30990 വോട്ടുകൾ മാത്രമാണ്. ഇതോടെ പിസി ജോർജിൻ്റെ പിന്തുണ സുരേന്ദ്രന് ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തൽ.പി സി ജോര്‍ജിന്‍റെ പിന്തുണ ഗുണം ചെയ്തിരുന്നുവെങ്കില്‍ എരുമേലി ഉള്‍പ്പെടുന്ന പൂഞ്ഞാറില്‍ സുരേന്ദ്രന് മികച്ച വോട്ടു നില കണ്ടെത്താന്‍ കഴിയുമായിരുന്നു. മാത്രമല്ല, പി സി ജോര്‍ജ് അവകാശപെട്ടതുപോലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ലെന്നതാണ് വോട്ടുനില തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ പി സി ജോര്‍ജുമായി സഖ്യം തുടരുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയേക്കും. കെ സുരേന്ദ്രന്‍റെ പ്രതികരണവും അത്തരത്തിലായിരുന്നു. പി സി ജോര്‍ജിന്‍റെ സാന്നിധ്യം ദോഷം ചെയ്തോയെന്നു പരിശോധിക്കുമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: