കേരള സംഗീത നാടക അക്കാദമി KS & AC കൊളച്ചേരിയുടെ 44 ആം വാർഷികാഘോഷം “നാട്ടരങ്ങ്” 28 ന്

കൊളച്ചേരി: കേരള സംഗീത നാടക അക്കാദമി KS & AC കൊളച്ചേരിയുടെ 44 ആം വാർഷികാഘോഷം “നാട്ടരങ്ങ്” മെയ്28 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണി മുതൽ സാംസ്കാരിക സമ്മേളനം, പുസ്തക പ്രകാശനം, അനുമോദനം, നൃത്തം, നാടകം തുടങ്ങിയ വിവിധ കലാപരിപാടികളോടെ എരഞ്ഞോളി മൂസ നഗർ നണിയൂർALP സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. കെ.എസ് & എ.സി 1975 ൽ യുവജനങ്ങളുടെ കലാ – കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്നും വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി രൂപീകരിച്ചതാണ്. ജില്ലയിലെ ഏറ്റവും മികച്ച യുവജന സന്നദ്ധ സംഘടനയ്ക്കുള്ള ദേശീയ യുവജനക്ഷേമ വകുപ്പിന്റെ അംഗീകാരം നേടിയ ഈ സംഘടനയുടെ കീഴിൽ കരിങ്കൽക്കുഴി വനിതാവേദി, സ്വാശ്രയ ഉൽപ്പന്ന നിർമ്മാണ യൂനിറ്റ്, ദർപ്പണ സ്കൂൾ ഓഫ് ആർട്സ്, ബീറ്റിൽസ് നാസിക് ബാന്റ് ട്രൂപ്പ് എന്നിവ പ്രവർത്തിക്കുന്നു. KS & AC സെക്രട്ടറി വി.വി ശ്രീനിവാസൻ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ അഡ്വ: പി.അജയകുമാർ അദ്ധ്യക്ഷതയും അലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനവും പുസ്ത പ്രകാശനവും നടത്തുന്നു ദേശീയ ധന്വന്തരി പുരസ്കാര ജേതാവ് ഡോ: ഐ. ഭവദാസൻ നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങുന്നു.കൊളച്ചരി പഞ്ചായത്ത് പ്രസിഡണ്ട് കെ. താഹിറ LSS, USS, SSLC, +2 ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കും. വിശിഷ്ടാതിഥിയായി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഷെരീഫ് ഈസ പങ്കെടുക്കും, കെ.വി രവീന്ദ്രൻ റിപ്പോർട്ടും, ബിജു കണ്ടക്കൈ, ഒ.നാരായണൻ, കെ.വി.ഗോപിനാഥ്, കെ പ്രമീള എന്നിവർ ആശംസയും അറിയിക്കും. ആത്മകഥാ ഗ്രന്ഥം എഡിറ്റർ മഹേഷ് കക്കത്ത് മറുമൊഴിയും പി.എം അരുൺകുമാർ നന്ദിയും പ്രകാശിപ്പിക്കും തുടർന്ന് ദർപ്പണ സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം ഇടശ്ശേരിയുടെ പൂതപ്പാട്ട് രാത്രി 9 മണിക്ക് കെ.എസ്& എ.സി അവതരിപ്പിക്കുന്ന ”കണാരൻ കിണർ” എന്ന നാടകവും സംഘടിപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: