തെരഞ്ഞെടുപ്പിലെ തോൽവി; പാർട്ടി അധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് രാഹുൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം.എന്നാൽ മുതിർന്ന നേതാക്കൾ ഈ ആവശ്യം തള്ളിയതായും വിഷയം എഐസിസി പ്രവർത്തക സമിതി ചർച്ച ചെയ്യാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, രാഹുൽ സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചെന്ന വാർത്തകൾ കോൺഗ്രസ് നിഷേധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: