ഹണിമൂൺ യാത്ര അപകട യാത്രയായി… വിറങ്ങലിച്ച് പൂക്കോട് – ഏഴാംമൈൽ പ്രദേശം…

മൈസൂരിനടുത്ത് മാണ്ഡ്യയിൽ ഉണ്ടായ വാഹന അപകടത്തിൽ കൂത്തുപറമ്പ് സ്വദേശികളായ നാല് പേർ മരിച്ചു.വെള്ളിയാഴ്ച പുലർച്ചെ മുതൽ അപകട വാർത്ത സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളടക്കം പ്രചരിച്ചിരുന്നു. പിന്നെയും ഏറെ വൈകിയാണ് അപകടത്തിൽ പെട്ടവരെ തിരിച്ചറിഞ്ഞത്. പാട്യം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. കാർ അപകടത്തിൽ പൂർണ്ണമായും തകർന്നു.കൂത്തുപറമ്പ് പൂക്കോട്കുന്ന പ്പാടി ബസാറിനടുത്ത ഈക്കി ലിശ്ശേരി ജയദീപ്,
ഭാര്യ ജ്ഞാന തീർത്ഥ,സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫർ കിരൺ,
ഭാര്യ ചൊക്ലി യു.പി.സ്കൂൾ സംസ്കൃതം അധ്യാപിക ജിൻസി എന്നിവരാണ് മരണപെട്ടത്.ചൊവ്വാഴ്ച വൈകിട്ടാണ് ഇരു ദമ്പതികളും യാത്ര പുറപ്പെടത്.ഇന്നലെ രാത്രിയിൽ നാട്ടിലേക്ക് മടങ്ങിയതായിരുന്നു.പുലർച്ചെമാണ്ഡ്യക്കടുത്തുള്ള മധൂർ എന്ന സ്ഥലത്ത് വച്ചാണ് അപകടം സംഭവിച്ചത്.
പ്രകാശൻ – ദീപജ ദമ്പതികളുടെ മകനാണ് ജയദീപ്.മേലേടത്ത് അശോകൻ – ഭാർഗവി ദമ്പതികളുടെ മകനാണ് കിരൺ.വൽസൻ – പ്രജിത ദമ്പതികളുടെ മകളാണ് ജ്ഞാന തീർത്ഥ. ഇരുവരുടെയും വിവാഹം 2 മാസം മുമ്പാണ് നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: