മോദി സർക്കാർ ; സത്യപ്രതിജ്ഞ ഞായറാഴ്ച്ച

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ബിജെപി പുതിയ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടക്കുന്നു. പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ബിജെപി പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. നരേന്ദ്രമോദിയെ പാർലമെന്‍ററി പാർട്ടി നേതാവായി യോഗം തെരഞ്ഞെടുക്കും.പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ, മന്ത്രിമാർ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിലെ ചർച്ചകളും യോഗത്തിൽ ഉണ്ടായേക്കും. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നിന്നും 4,79,505 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: