ഒഞ്ചിയത്ത് ആർഎംപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

ഒഞ്ചിയത്ത് ആർഎംപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. തട്ടോളിക്കരയിൽ ആർഎംപി പഞ്ചായത്ത് അംഗത്തിന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. രാത്രി 9.30 യോടെയാണ് സംഭവം. ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വിവരം.വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറിൽ പക്ഷേ ആർക്കും പരിക്കില്ല. പിന്നാലെ പുതിയാപ്പിൽ വച്ച് യുഡിഎഫ്എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി ഈ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സേവാദൾ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടകരയിൽ സിറ്റിംഗ് എം പി മുല്ലപ്പള്ളി 2014ൽ നേടിയതിനേക്കാൾ 25 ഇരട്ടിയോളം വോട്ട് നേടിയാണ് കെ മുരളീധരൻ ഇത്തവണ വിജയം നേടിയത്. 526755 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്‍റെ ജയരാജനെ പരാജയപ്പെടുത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: