പ്രളയം പ്രചാരണവിഷയമാക്കിയപ്പോൾ ഇന്നസെന്‍റിന്‌ കിട്ടിയത് കനത്ത തോൽവി

സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിനൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും, പ്രളയം പ്രചാരണ വിഷയമായതുമാണ് ചാലക്കുടിയിൽ രണ്ടാം വട്ടവും ഇന്നസെന്‍റിനെ ഇറക്കി മണ്ഡലം നിലനിർത്താനുള്ള എൽഡിഎഫ് ശ്രമം പാളാൻ കാരണം. എൽഡിഎഫ് സ്വതന്ത്രനിൽ നിന്ന് ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇന്നസെന്‍റിനെ ഒന്നേകാൾ ലക്ഷത്തിലധികം വോട്ടുകൾക്ക് മലർത്തിയടിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ വിജയം ഉറപ്പിച്ചത്. യാക്കോബായ സഭയും, ട്വന്‍റി ട്വന്‍റിയും ഉയർത്തിയ വെല്ലുവിളികളും മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റത്തെ ബാധിച്ചില്ല.ചാലക്കുടിയിലെ ഇടത് കോട്ടകളിൽ പോലും യുഡിഎഫ് കാറ്റ് ഇക്കുറി ആഞ്ഞ് വീശി.യുഡിഎഫ് അനുകൂല മണ്ഡലമെന്ന് പറയുമ്പോഴും പ്രചാരണസമയത്ത് ശക്തമായ പോരാട്ടമാണ് ബെന്നി ബെഹനാനും ഇന്നസെന്‍റും തമ്മിൽ നടന്നത്. കഴിഞ്ഞ വർഷം 13,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇന്നസെന്‍റ് പിടിച്ചെടുത്ത മണ്ഡലത്തിൽ 1,32,274 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷം നേടാനായത് യുഡിഎഫ് കൺവീനർ എന്ന നിലയിലും ബെന്നി ബെഹനാന് ആത്മവിശ്വാസം നൽകുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: