വെള്ളവും വൈദ്യുതിയുമില്ലാതെ കൊളച്ചേരി കംഫേർട് സ്റ്റേഷൻ

ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം തികയുന്ന കംഫർട്ട് സ്റ്റേഷനിൽ വൈദ്യുതിയും വെള്ളവുമില്ല. കൊളച്ചേരിമുക്കിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണിത്.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ അവാർഡ് തുക ഉപയോഗിച്ച് നിർമിച്ച കെട്ടിടം 2017-ലാണ് ഉദ്ഘാടനം ചെയ്തത്.ഒട്ടേറെ യാത്രക്കാരും വിദ്യാർഥികളും ഉപയോഗിക്കുന്ന ടോയ്‌ലറ്റ് ശുചീകരിക്കാനും ആളെ നിയമിച്ചിട്ടില്ല.കൊളച്ചേരിമുക്കിലെ ഓട്ടോതൊഴിലാളികളാണ് കംഫർട്ട് സ്റ്റേഷൻ ശുചിയാക്കുന്നത്. സമീപത്തെ ഹോട്ടലിൽനിന്നാണ് ഇതിനായുള്ള വെള്ളമെത്തിക്കുന്നത്.കംഫർട്ട് സ്റ്റേഷന് സ്വന്തമായി കുഴൽക്കിണറും പമ്പ്സെറ്റും സ്ഥാപിച്ചെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ ഇതുവരെ പ്രവർത്തനക്ഷമമായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: