പരാജയത്തിന്‍റെ കാരണം തേടി സി.പി.എം

 

ഓരോ ബൂത്തിലും കണക്കുതെറ്റാത്ത കൈയടക്കമുണ്ടാകണമെന്നായിരുന്നു ബൂത്തുതല ഭാരവാഹികൾക്ക് സി.പി.എം. നൽകിയ നിർദേശം.കടഞ്ഞെടുത്ത കണക്കിൽ വിജയമുറച്ച മണ്ഡലംപോലും ജനവിധിയിൽ കടപുഴകിയതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമമാണ് ഇനി.മതപരമായ ധ്രുവീകരണം യു.ഡി.എഫ്. അനുകൂല വോട്ടായി എന്ന് സമ്മതിക്കുമ്പോഴും ‘ശബരിമല’ അതിന് കാരണമായി അംഗീകരിച്ചിട്ടില്ല.കേന്ദ്രത്തിൽ ബി.ജെ.പി.യിതര സർക്കാരെന്ന ഇടതുമുന്നണിയുടെ പ്രചാരണം ജനങ്ങൾ അംഗീകരിച്ചതാണ്.പക്ഷേ, അത് യു.ഡി.എഫിന് അനുകൂലമായാണ് വോട്ടായത്. ബി.ജെ.പി.യുടെ വർഗീയ നിലപാട് തുറന്നുകാണിച്ചത് ഇടതുമുന്നണിയാണ്.അതിനാൽ, ബി.ജെ.പി.ക്ക് കേരളത്തിൽ വേരുറപ്പിക്കാനായില്ല. ഒപ്പം, ബി.ജെ.പി.വിരുദ്ധ വോട്ടുകൾ യു.ഡി.എഫിലേക്ക് പോയി. ഇതാണ് പരാജയത്തിന് സി.പി.എം. നേതാക്കൾ നൽകുന്ന വിശദീകരണം.പാർട്ടി കോട്ടകളിൽപ്പോലും ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷം. സ്ത്രീകൾ കൂടുതലായി വോട്ടുചെയ്ത സ്ഥലങ്ങളിൽ ഇടതുമുന്നണിക്ക് വൻ തിരിച്ചടി.ഭൂരിപക്ഷ വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള സാഹചര്യം. ഇതെല്ലാം ശബരിമലവിഷയത്തിൽ സി.പി.എമ്മും സർക്കാരും കാണിച്ച തിടുക്കം തിരിച്ചടിച്ചതാണെന്ന് രഹസ്യമായി ചില നേതാക്കൾ സമ്മതിക്കുന്നുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: