കൊളച്ചേരി ഗ്രാമപഞ്ചായത്ത് കെ.താഹിറ പ്രസിഡന്റാകും
മയ്യിൽ: കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ. താഹിറ രംഗത്ത്. പാമ്പുരുത്തി വാർഡിൽ നിന്നുള്ള ലീഗ് പ്രതിനിധിയാണ് ഇവർ. ഇതു സംബന്ധിച്ച് ലീഗ് – കോൺഗ്രസ് പ്രാദേശിക തലത്തിൽ ധാരണയായിട്ടുണ്ട്. നിലവിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സമർപ്പിച്ച സാഹചര്യത്തിൽ ഇനി പതിനഞ്ച് ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം.
കോൺഗ്രസ്-സിപിഎം-ബിജെപി പിന്തുണയോടെ ലീഗ് വിമത പ്രസിഡന്റായ കൊളച്ചേരി പഞ്ചായത്തില്‍ തർക്കത്തെ തുടർന്ന് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് ഇന്ന് യോഗം ചേരാനിരിക്കെയാണ് കെ.എം.പി.സറീന പഞ്ചായത്ത് സെക്രട്ടറി പി.ബാലന് നേരിട്ട് രാജിക്കത്ത് നൽകിയത്. കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ ലീഗ്- 8, കോണ്‍ഗ്രസ്- 3, സിപിഎം -3, സിപിഐ -1, ഇടത് അനുകൂല സിഎംപി -1, ബിജെപി- 1 എന്നിങ്ങനെയാണു കക്ഷിനില.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal