ജില്ലാ ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിൽ ചോർച്ച
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കുന്നു. കെഎച്ച്ആർഡബ്ള്യുഎസ് പേവാർഡിനും എംഎസ്-ഒന്ന്, രണ്ട് വാർഡുകൾക്കും സമീപത്തെ സെപ്റ്റിക് ടാങ്കാണ് ചോർന്നൊലിക്കുന്നത്. ആശുപത്രി മുറ്റമുൾപ്പെടെയുള്ള സ്ഥലത്ത് മലിന ജലം കെട്ടിക്കിടക്കുകയാണ്.
വാർഡുകളിലെ രോഗികളും നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാരും ദുർഗന്ധംകൊണ്ടു വീർപ്പുമുട്ടുകയാണ്. ഭക്ഷണംപോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് അനുഭവിക്കുന്നതെന്നു രോഗികൾ പറയുന്നു. മലിനജലം കെട്ടിക്കിടക്കുന്നത് രോഗഭീതിക്കും ഇടയാക്കുന്നുണ്ട്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal