പരിയാരം മെഡിക്കൽ കോളജിലേക്ക് 30 ന് ബഹുജന മാർച്ച്
കണ്ണൂർ: പരിയാരം സഹകരണ മെഡിക്കൽ കോളജിനെ സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്ന് പ്രക്ഷോഭ സമിതി ഭാരവാഹികളായ ഡോ. സുരേന്ദ്രനാഥും വിനോദ് പയ്യടയും ആരോപിച്ചു. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കാനുള്ള തന്ത്രമാണ് ഇപ്പോൾ സർക്കാർ ഏറ്റെടുക്കുവാനുള്ള നീക്കത്തിനു പിന്നിലെന്നും ഇരുവരും പത്രസമ്മേളനത്തിൽ ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് മാതൃകയിൽ പരിയാരം മെഡിക്കൽ കോളജിനെ പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് 30ന് രാവിലെ പത്തിന് പിലാത്തറയിൽ നിന്നും പരിയാരം മെഡിക്കൽ കോളജിലേക്ക് ബഹുജന മാർച്ച് നടത്തും. ഇതിനുമുന്നോടിയായ ഇന്ന് കണ്ണൂരിലും 28ന് പയ്യന്നൂരിലും ഒപ്പ് ശേഖരണവും നടത്തും. സൗജന്യ ചികിത്സയും മെറിറ്റിലുള്ള വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും ലഭ്യമാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഇരുവരും പറഞ്ഞു. പത്രസമ്മേളനത്തിൽ സണ്ണി അന്പാട്ട്, ഷുഹൈബ് നുഹമ്മദ്, എം.കെ. ജയരാജൻ എന്നിവരും പങ്കെടുത്തു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal