ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണം: വ​നി​താ മ​ദ്യ​നി​രോ​ധ​ന സ​മി​തി

പ​യ്യാ​വൂ​ർ: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ബാ​റു​ക​ളും ഉ​ട​ൻ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ വ​നി​ത മ​ദ്യ​നി​രോ​ധ​ന സ​മി​തി. മ​റ്റ് കാ​ര്യ​ങ്ങ​ൾ​ക്കെ​ല്ലാം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മ്പോ​ഴും ബാ​റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്രം സ​ർ​ക്കാ​ർ യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തു​ന്നി​ല്ല. ഇ​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് വ​ഴി​വ​യ്ക്ക​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഐ.​സി. മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷീ​ബ തെ​ക്കേ​ട​ത്ത്, പ​ദ്മ​ജ,സൗ​മി മ​ട്ട​ന്നൂ​ർ, സാ​ഹി​ന, ലി​ല്ലി ജ​യിം​സ്, കു​ഞ്ഞ​മ്മ തോ​മ​സ്, ക​രോ​ളി​ൻ,സ​ര​ള ,ക​മ​ല, ലി​ല്ലി മാ​ത്യു, ഷാ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: