ചപ്പാരപ്പട് സ്വദേശിയെ സ്രവ പരിശോധന്ക്കായി കൊണ്ടുപോയ വാഹനത്തില്‍ കൂടെയുണ്ടായിരുന്നവരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഡിഎംഒ

ചപ്പാരപ്പട് സ്വദേശിയെ സ്രവ പരിശോധന്ക്കായി കൊണ്ടുപോയ വാഹനത്തില്‍ കൂടെയുണ്ടായിരുന്നവരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഡിഎംഒ. വിദേശത്ത് നിന്നെത്തി 28 ദിവസത്തെ ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ഏപ്രില്‍ എട്ടിനാണ് ഇദ്ദേഹത്തെ ബസ്സില്‍ സ്രവ പരിശോധനയ്ക്കായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയത്. കൂടെ ബസില്‍ സ്രവ പരിശോധനയ്ക്കായി പോയവരും ഇവരെ അനുഗമിച്ച ഉദയഗിരി പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുളളവരും മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണമുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. മാസ്‌കും ഗ്ലൗസും ധരിച്ച് ആവശ്യമായ സാമൂഹിക അകലം പാലിച്ചാണ് ഇവര്‍ യാത്ര ചെയ്തത്. അതിനാല്‍ ബസില്‍ യാത്രചെയ്തവരോ ഇവരുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരോ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുകയില്ല. ആരോഗ്യവകുപ്പിന്റെ മാര്‍ഗ്ഗരേഖ പ്രകാരം ഇവര്‍ക്കാര്‍ക്കും തന്നെ ക്വാറന്റീനിന്റെ ആവശ്യവുമില്ല. മറിച്ചുളള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. അതേസമയം, രോഗിയുടെ കൂടെ സ്രവ പരിശോധനയ്ക്കായി യാത്ര ചെയ്തവര്‍ അവര്‍ക്ക് നിര്‍ദേശിച്ചിട്ടുളള ക്വാറന്റീന്‍ കാലയളവ് നിര്‍ബന്ധമായും പൂര്‍ത്തികരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: