കോഴിക്കോട് കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കുഞ്ഞ്‌ മരിച്ചു

കോഴിക്കോട്: കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞ് മരിച്ചു.

നാലുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു.

കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്ക് ആർക്കെങ്കിലുമോ കൊറോണ ബാധയില്ല.

ഏപ്രിൽ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.

ഇവിടെ ചികിത്സയിലിരിക്കെ അപസ്മാര ബാധയുമുണ്ടായതോടെ 21 ാം തീയതി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു.

കുഞ്ഞിന് ജന്മനാ വളർച്ചക്കുറവുണ്ടായിരുന്നതായും കോഴിക്കോട് മെഡിക്കൽ കോളേജ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: