കണ്ണൂർ കടമ്പേരിയിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

 

തളിപ്പറമ്പ: കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കണ്ണൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബക്കളം കടമ്പേരിയിലെ ജയരാമന്റെയും അമ്മാളുവിന്റെയും മകൻ തച്ചൻവീട്ടിൽ വൽസൻ (58) ആണ് മരിച്ചത്. മകളോടൊത്ത് നടന്ന് പോകവെ ഇന്ന് രാവിലെ 6.30 ഓടെ കടമ്പേരിയിൽ വെച്ച് വൽസനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു ഉടൻ പരിയാരം മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്ക്കാരം ഉച്ചകഴിഞ്ഞ് ധർമ്മശാലയിലെ സമുദായ ശ്മശാനത്തിൽ. ഭാര്യ: സുനിതി,അമൃതവൽസൻ ഏകമകൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: