ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 24 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

ഇന്ന് ദേശീയ പഞ്ചായത്ത് രാജ് ദിനം. 1993 ൽ ദേശീയ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിന്റെ ഓർമക്ക്..

National women political empowerment day (ദേശീയ സ്ത്രീ രാഷ്ട്രീയ ശാക്തീകരണ ദിനം).. ദേശീയ പഞ്ചായത്ത് രാജ് നിയമത്തിൽ സ്ത്രീകൾക്ക് മൂന്നിൽ ഒന്നു പ്രാതിനിധ്യം നൽകിയതിന്റെ ഓർമയ്ക്ക്…

World day for laboratory animals.. ( ലോക പരീക്ഷണ മൃഗ ദിനം).. PETA യുടെ ആഭിമുഖ്യത്തിൽ 1980 മുതൽ ആചരിക്കുന്നു..

International noice awareness day.. 1996 മുതൽ സി.എച്ച്. സി എന്ന സംഘടനയുടെ നേതൃത്വത്തിൽ ആചരിക്കുന്നു.. അമിതമായ ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചു അവബോധം വരുത്തുകയാണ് ലക്ഷ്യം…

world menengetis day.. മസ്തിഷ്ക ചർമ്മവീക്കത്തിനെതിരെ ആളുകളിൽ അവബോധം ഉണ്ടാക്കുന്നതിന്….2008 മുതൽ ആചരിക്കുന്നു…

world stationary day

മാനവ ഏകതാ ദിനം… നിരങ്കാരികളുടെ ആത്മീയ ഗുരു ബാബ ഗുർബച്ചൻ സിങ്ങിന്റെ ദേഹവിയോഗത്തിന്റെ ഓർമയ്ക്ക്…

1704- USA യിലെ ആദ്യ പത്രം Boston News- Letter പുറത്തിറങ്ങി..
1748- ഒന്നാം കർണാടിക് ( ഫ്രഞ്ച് – ബ്രിട്ടിഷ് ) യുദ്ധം അവസാനിപ്പിക്കാൻ കാരണമായ Aix- la- chapple (അയക്സ് – ലാ – ചാപ്പൽ ) ഒത്തുതീർപ്പ് ചർച്ച തുടങ്ങി…
1872- ഇറ്റലിയിലെ വേസുവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചു..
1888- ജോർജ് ഈസ്റ്റ്മാൻ, ഈസ്റ്റ്മാൻ കൊഡാക് കമ്പനി സ്ഥാപിച്ചു…
1913- അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം – വൂൾവർത് ബിൽഡിങ്- ന്യൂയോർക്കിൽ തുറന്നു…
1928- ജലാന്തർ ഭാഗത്തെ ആഴം അളക്കുന്ന ഫാതോമീറ്റർ പേറ്റന്റ് ചെയ്തു…
1929- ഇംഗ്ളണ്ടിൽ നിന്ന് ഇന്ത്യയിലേക്കു നിർത്താതെ പറക്കുന്ന ആദ്യ വിമാനം പുറപ്പെട്ടു..
1967- സോയൂസ് 1 ബഹിരാകാശ പേടകം ഭൂമിയിൽ തകർന്ന് വീണു വ്ലാഡിമിർ കോമറേവ് കൊല്ലപ്പെട്ടു..
1968- മൗറീഷ്യസ്, ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായി..
1990- ബഹിരാകാശത്തെ ഭീമൻ ടെലസ്കോപ്പ് ഹബിൾ, അമേരിക്ക വിക്ഷേപിച്ചു…
2004- ലിബിയയ്ക്ക് എതിരായ സാമ്പത്തിക ഉപരോധം, അമേരിക്ക പിൻവലിച്ചു..
2005- റോമൻ കത്തോലിക്ക സഭയുടെ 265 മത് മാർപ്പാപ്പ ആയി, ബെനഡിക്ട് പതിനാറാമൻ ചുമതലയേറ്റു…
2006 – ഗ്യാനേന്ദ്ര രാജാവ്,.2002 ൽ പിരിച്ചുവിട്ട നേപ്പാൾ പാർലമെന്റ് പുനഃസ്ഥാപിച്ചു..
2016… രാജ്യത്തെ ആദ്യ ചെറു ബാങ്കായ Capital small finance bank, ജലന്ധറിൽ പ്രവർത്തനം തുടങ്ങി…

ജനനം
1581- വിൻസെന്റ് ഡി പോൾ – ഫ്രഞ്ച് വംശജൻ.. റോമൻ കത്തോലിക്ക സഭ വിശുദ്ധൻ ആയി പ്രഖ്യാപിച്ച പുണ്യദേഹം..
1620- ജോൺ ഗ്രൗന്റ്- ജനസംഖ്യാ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്…
1743- എഡ്മണ്ട് കാർട്റൈറ്റ് – പവർ ലൂം കണ്ടു പിടിച്ച വ്യക്തി..
1899- ഓസ്കാർ സാറിസ്കി – ബീജഗണിത ജ്യാമിതിയുടെ ( algebraic geometry) ഉപജ്ഞാതാവ്..
1908- വയലറ്റ് ഹരി ആൽവ – രാജ്യസഭയുടെ രണ്ടാമത് ഡെപ്യൂട്ടി ചെയർമാൻ ( 1962 – 69) ഹൈക്കോടതിയിൽ വാദിച്ച പ്രഥമ വനിതാ അഭിഭാഷക. പത്രപ്രവർത്തക..
1929- രാജ് കുമാർ.. കന്നട സിനിമയിലെ ഇതിഹാസ താരം.. അണ്ണാവരു എന്നറിയപ്പെടുന്നു. 2000 ജൂലൈ 30 ന് വീരപ്പൻ കാട്ടിലേക്ക് തട്ടിക്കൊണ്ട് പോയി.. പത്മഭൂഷൺ, ഫാൽക്കെ അവാർഡുകൾ കിട്ടി…
1929- ഷമ്മി .. നർഗിസ് രബദി – ബോളിവുഡ് നടി..
1933- നെബോറു കരാഷിമ – ജപ്പാൻ ചരിത്രകാരൻ, എഴുത്തുകാരൻ.. മദ്രാസ് സർവകലാശാലയിൽ ദക്ഷിണേഷ്യൻ ഭാഷാ പഠനത്തിന് ഡോക്ടറേറ്റും പത്മശ്രീയും ലഭിച്ചു…
1934- ഡി. ജയകാന്തൻ- തമിഴ് സാഹിത്യകാരൻ.. 2002 ൽ ജ്ഞാനപീഠം ലഭിച്ചു…
1939- മീരാ കൊസമ്പി – ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞ, ഗ്രന്ഥ രചയിതാവ്.. സ്ത്രീ സ്വാതന്ത്ര്യ വാദിയായ പണ്ഡിത രമാബായിയുടെ പ്രവൃത്തികളിൽ പ്രചോദിതയായി..
1946- എ.വി. താമരാക്ഷൻ – മുൻ MLA, RSP നേതാവ്..
1971- കുമാർ ധർമസേന- മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം.. വിരമിച്ച ശേഷം അന്താരാഷ്ട്ര അമ്പയർ..
1973- സച്ചിൻ രമേഷ് തെൻഡുൽക്കർ.. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം… മാസ്റ്റർ ബ്ലാസ്റ്റർ.. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറിയ്‌ക്കുടമ. ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറിക്കുടമ… 463 ഏകദിനങ്ങളിലായി 18426 ഉം , 200 ടെസ്റ്റുകളിലായി 15921 റൺസുകൾക്കുടമ. 2014ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചു.. ഭാരതരത്നം ലഭിച്ച ഏക കായിക താരം… രാജ്യസഭാ MP… തന്റെ 6 വർഷത്തെ രാജ്യ സഭാ ഓണറേറിയം മുഴുവൻ പ്രധാനമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മനുഷ്യ സ്നേഹി..

ചരമം
1731- ഡാനിയൽ ഡെഫോ – ഇംഗ്ലീഷ് സാഹിത്യകാരൻ.. റോബിൻസൺ ക്രൂസോ എന്ന പ്രശസ്ത കൃതിയുടെ സൃഷ്ടാവ്…
1934- സർ.സി. ശങ്കരൻ നായർ – ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ ഏക മലയാളി.. (1897 ൽ അമരാവതി) പാലക്കാട് സ്വദേശി…
1972- ജമിനി റോയ്- പ്രശസ്ത ചിത്രകാരൻ.. പദ്മഭൂഷൻ ജേതാവ് (1954).. രവീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യൻ…
1974- രാംധാരി സിങ് ദിൻകർ – ഹിന്ദി സാഹിത്യകാരൻ.. 1972 ൽ ജ്ഞാനപീഠം ലഭിച്ചു..
1974- നന്ദനാർ – പി.സി.ഗോപാലൻ.. മലപ്പുറം സ്വദേശി – സൈനിക മേഖല അടിസ്ഥാനമാക്കി കൃതികൾ രചിച്ച മലയാള സാഹിത്യകാരൻ.. ആത്മാവിന്റെ നോവുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു..
1993- ഒലിവർ ടാംബോ.. ദക്ഷിണാഫ്രിക്കയിലെ വർണ വിവേചേന വിരുദ്ധ സമര പോരാളി. ANC യുവജന വിഭാഗം സ്ഥാപകൻ.. ANC പ്രസിഡന്റ് (1967-1991)
2000… കരമന ജനാർദ്ദനൻ നായർ.. അടൂരിന്റെ എലിപ്പത്തായം ഉൾപ്പടെ സമാന്തര സിനിമകൾ വഴി പ്രശസ്തി നേടി…
2011- സത്യ സായി ബാബ- ആത്മീയ ഗുരു..
(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: