കേന്ദ്ര അവഗണനയ്ക്കെതിരേ സി.പി.എം. സെമിനാർ

പേരാവൂർ : സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കേന്ദ്ര അവഗണനയ്ക്കെതിരേ പേരാവൂർ ഏരിയാ കമ്മിറ്റി സെമിനാർ നടത്തി. എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനംചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.ജി.പദ്മനാഭൻ അധ്യക്ഷതവഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്, എം.രാജൻ, കെ.സുധാകരൻ, ജിജി ജോയി എന്നിവർ സംസാരിച്ചു.