ഇരിട്ടി കല്ല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക്ക് മ്യൂസിക് ഏഴാം വാർഷികാഘോഷം 26 ന്

ഇരിട്ടി : കല്ല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക്ക് മ്യൂസിക്ക് ഏഴാം വാർഷികാഘോഷം 26 ന് ശനിയാഴ്ച ഇരിട്ടി നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വൈകുന്നേരം 5. 30 നടക്കുന്ന ആഘോഷ പരിപാടികൾ എം എൽ എ സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്യും. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിക്കും. ഏറെ ജനശ്രദ്ധനേടിയ ഹാസ്യ പരിപാടിയായ മറിമായത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ഉണ്ണിരാജ് മുഖ്യാതിഥി ആയിരിക്കും. നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, മുൻ മുൻസിപ്പൽ കൗൺസിലർ സത്യൻ കൊമ്മേരി, മുൻ ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ്, ഗവ. വെറ്ററിനറി സർജൻ ഡോ. പി.എൻ. ഷിബു, റജി ജോസഫ് എന്നിവർ പ്രസംഗിക്കും. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ ഡി. വിജയകുമാറിനെ വേദിയിൽ ആദരിക്കും. തുടർന്ന് കല്ല്യാണി സ്‌കൂൾ ഓഫ് മ്യൂസിക്ക് അവതരിപ്പിക്കുന്ന മധുരം ഗായതി ഗസൽ സംഗീത പരിപാടി വേദിയിൽ അരങ്ങേറും. പത്രസമ്മേളനത്തിൽ കല്ല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക്ക് മ്യൂസിക്ക് ഡയറക്ടർ ബിന്ദു സുരേഷ്, ഡി. വിജയകുമാർ, സജീവൻ ആറളം, സജീവ് മറ്റത്തിനായി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: