സർക്കാർ നിർദേശം ലംഘിച്ചു പുറത്തിറങ്ങിയതിന് വളപട്ടണം പോലീസ് സ്റ്റേഷനിൽ 3 കേസുകൾ രെജിസ്റ്റർ ചെയ്‌തു; കേസെടുത്തത് അഴീക്കോട്, പള്ളിക്കുന്ന്, നാറാത്ത് സ്വദേശികൾക്കെതിരെ

കൊറോണ വ്യാപനം തടയാൻ ഇറക്കിയ സർക്കാർ നിർദേശം ലംഘിച്ചു പുറത്തിറങ്ങിയതിന് വളപട്ടണം പോലീസ് സ്റ്റേഷനിൽ 3 കേസുകൾ രെജിസ്റ്റർ ചെയ്‌തു. വളപട്ടണം കെ സി പെട്രോൾ പമ്പിന് സമീപത്തു നിന്ന് പള്ളിക്കുന്ന് സ്വദേശിയായ അജിത്തിനെയും കാട്ടാമ്പള്ളിയിൽ വെച്ച് നാറാത്ത് ഓണപ്പറമ്പ് സ്വദേശി മുനീറിനെയും കപ്പക്കടവ് വെച്ചു അഴീക്കോട് സ്വദേശി നിയസിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്കെതിരെ IPC 271, 188 KP 118E വകുപ്പുകൾ പ്രകാരം കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: