കണ്ണൂരിൽ ഇന്ന് കോവിഡ് കേസുകളില്ല; 14 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ഒരു ആരോഗ്യ പ്രവർത്തകയും

ആരോഗ്യപ്രവര്‍ത്തക അടക്കം സംസ്ഥാനത്ത് പുതിയതായി 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍ക്കും മലപ്പുറം തിരുവനന്തപുരം പാലക്കാട് കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരില്‍ എട്ടു പേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ ഖത്തറില്‍ നിന്നും ഒരാള്‍ യു കെയില്‍ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 105 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: