ലോക്ക് ഡൗൺ ദിനത്തിൽ സേവന മേഖലയിൽ കർമ്മനിരതരായി യൂത്ത് കോൺഗ്രസ്

.കൊറോണ ഭീതിയിൽ ജനങ്ങൾ ജാഗ്രതയിൽ കഴിയുമ്പോൾ നാടിന് സേവനം നൽകാനും ജനങ്ങൾക്ക്‌ സഹായം എത്തിക്കാനും ജില്ലയിൽ യൂത്ത് കോൺഗ്രസ്‌ സജീവമായി രംഗത്തെത്തി.

ജില്ലയിലെ പതിനൊന്ന് നിയോജകമണ്ഡലങ്ങളിലും പ്രത്യേക ടീമിനെ നിയോഗിച്ച് അവർ മുഖേന ഐസലേഷനിൽ കഴിയുന്ന വ്യക്തികൾക്കും കോറന്റൈനിൽ ഉള്ള കുടുംബങ്ങൾക്കും വേണ്ട എല്ലാ ആവശ്യങ്ങൾക്കും സഹായം ചെയ്ത് കൊണ്ട് കർമ്മനിരതരാവുകയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ.

ജില്ലാതലത്തിൽ ഇരുന്നൂറ് പേരെ അംഗങ്ങളാക്കി ഒരു വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച്
നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ആവശ്യങ്ങളും പരാതികളും ഇടപെടുത്തേണ്ട ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഇടപെടുവിച്ച് പരിഹാരം കണ്ടു.

ജില്ലയിലെ യൂത്ത് കോൺഗ്രസിന്റെ 93 മണ്ഡലം കമ്മിറ്റികളിലൂടെയും ഇതിന് സംവിധാനം ഒരുക്കുകയും ഈ 93 മണ്ഡലം കമ്മിറ്റികളുടെയും നിയോജക മണ്ഡലം കമ്മിറ്റിയുടെയും ജില്ലാ ഭാരവാഹികളെയും ചേർത്ത് ജില്ലാതലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഓരോ സ്ഥലത്ത് നിന്നും വരുന്ന വിഷയങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ എന്തൊക്കെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുമോ ആ സംവിധാനങ്ങളൊക്കെ ഉപയോഗിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി നേതൃത്വം നല്കുകയും ചെയ്തു.

നിയോജക മണ്ഡലം തലത്തിൽ നിയോജക മണ്ഡലത്തിലെ നേതാക്കളുടെ പേരും ഫോൺ നമ്പറും വാട്സാപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുകയും എന്ത് ആവശ്യമുണ്ടെങ്കിലും ജനങ്ങൾക്ക് വിളിച്ച് ആവശ്യങ്ങൾ പറയാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.
പ്രദേശികതലത്തിൽ പരിഹാരമാകാത്ത വിഷയങ്ങൾ ജില്ലയിലെ വാട്സപ്പ് ഗ്രൂപ്പിൽ അറിയിക്കുകയും പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധി വിഷയങ്ങളാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പരിഹാരം കണ്ടത്.

ഹൈദരാബാദിൽ കുടുങ്ങിപ്പോയ പോയ പതിനെട്ടോളം മലയാളികൾക്ക് രണ്ടു ദിവസമായി നല്ല ഭക്ഷണവും താമസിക്കാനുള്ള സൗകര്യവും ലഭിക്കാത്ത വാർത്ത അറിഞ്ഞപ്പോൾ തന്നെ എം പി കെ.സുധാകരനുമായി ബന്ധപ്പെട്ട് എം.പിയുടെ ഹൈദരാബാദിലെ സുഹൃത്തിനെ വിളിച്ച് അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനും മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുകയും ചെയ്തു.

എറണാകുളത്തിന് നിന്ന് വരുന്ന ടെക്നോപാർക്ക് എഞ്ചിനിയർക്ക് യാത്രാ തടസങ്ങൾ വന്നപ്പോൾ എല്ലാ സ്ഥലത്തും പോലീസിൻ്റെ ഇടപെടലിന് സണ്ണി ജോസഫ് എം.എൽ എ യുടെ ഇടപെടൽ മൂലം പ്രയാസങ്ങൾ പരിഹരിക്കാനും അവർക്ക് സഹായം ചെയ്തു കൊടുക്കാൻ പ്രവർത്തകർ രംഗത്തെത്തി.

കടമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച്കിലോ അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന 65 കുടുംബങ്ങളിൽ സൗജന്യ എത്തിച്ചു കൊടുത്തു

തളിപ്പറമ്പ് തൃച്ഛമ്പരം അമ്പല പരിസരത്തെ എട്ട് പേർക്ക് ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദിൻ്റെ വീട്ടിൽ നിന്നും പാചകം ചെയ്ത ഭക്ഷണം എത്തിച്ചു കൊടുത്തു.

തോട്ടടയിലെ വയോധികക്ക് ആവശ്യമായ മരുന്ന് എത്തിച്ചു കൊടുത്തു.

ശ്രീകണ്ഠപുരത്ത് നിരീക്ഷണത്തിലുള്ള 12 കുടുംബങ്ങളിൽ ആവശ്യപ്പെട്ട സഹായം ചെയ്തു കൊടുത്തു.

മട്ടന്നൂർ കോളേജ് റോഡിൽ വള്ളിയോട്ചാലിൽ നിരിക്ഷണത്തിലുള്ളവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു.

മുണ്ടേരി പൊറവൂരിൽ പലചരക്കു സാധനം ആവശ്യപ്പെട്ട വീട്ടമ്മക്ക് പലചരക്ക് സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു.

തിലാന്നൂരിൽ മസ്കറ്റിൽനിന്ന് വന്ന ഫാമിലിക്ക് ആർക്കും പുറത്തിറങ്ങാൻ കഴിയാത്തതിനാൽ അവർക്ക് വേണ്ട വീട്ടിലെ മുഴുവൻ സാധനങ്ങളും എത്തിച്ചു.

കൂട്ടുപുഴ പാലത്തിനുസമീപം യാത്ര തടസ്സം നേരിട്ടു മൂന്ന് കുടുംബങ്ങൾക്ക് വാഹനസൗകര്യം ഏർപ്പാടാക്കി.

പഴയങ്ങാടി എരിപുരത്ത് ആവശ്യപ്പെട്ടതിനനുസരിച്ച് 50 ഗ്ലൗസ് എത്തിച്ചു നല്‍കി.

പടിയൂരിൽ തിരൂരിൽ പലചരക്ക് സാധനങ്ങൾ ആവശ്യമായ കുടുംബത്തിന് സഹായം എത്തിച്ച് നല്കിയതുൾപ്പെടെയുള്ള സഹായങ്ങളും മാസ്ക്കളും പ്രാദേശികമായി ആവശ്യമായ നിരവധി സഹായങ്ങളും ചെയ്ത് കൊടുത്ത് കൊണ്ട് ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ പ്രസിഡൻ്റ് സുദീപ് ജയിംസിനൊപ്പം സംസ്ഥാന ഭാരവാഹികളായ
റിജിൽ മാക്കുറ്റി, കെ കമൽജിത്ത്, വിനേഷ് ചള്ളിയാൻ, സന്ദീപ് പാണപ്പുഴ തുടങ്ങിയ നേതാക്കളുംബ്ലോക്കുകളിൽ വരുൺ എം കെ, നികേത് നാറാത്ത്,സനോജ്.എം., അക്ഷയ്, പ്രജീഷ് KP, ഫർസിൻ മജീദ്, സോനു.വി, ലിജേഷ് KP, ശ്രീജിത്ത്, എസ്, സുധീഷ് വെള്ളച്ചാൽ, ഷിജോ വി, വി രാഹുൽ, സിബിൻ ജോസഫ്, പ്രനിൽ എം, ശ്രീജേഷ് എം., അനൂപ് തന്നട, സജേഷ്.p, ഇമ്രാൻ തലഗ്ഗേരി, ഷിബിനK, ശരത് ചന്ദ്രൻ, ഷാജു കണ്ടമ്പേത്ത്, ഷിജോ മറ്റപ്പള്ളി, ദിലീപ് മാത്യു, എന്നിവർ കർമ്മനിരതരായി രംഗത്തിറങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: