ATM ന് സർവീസ് ചാർജ് ഇല്ല, മിനിമം ബാലൻസ് ഒഴിവാക്കി; കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ

കോവിഡ് -19 വ്യാപനം കണക്കിലെടുത്ത് വിവിധ മേഖലകളിൽ ആശ്വാസം നൽകുന്ന നിരവധി നടപടികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ധനമന്ത്രി നടപടികൾ പ്രഖ്യാപിച്ചത്.

പ്രധാന പ്രഖ്യാപനങ്ങൾ

2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി 2020 ജൂണ്‍ 30 ആക്കി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി.

അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല.

സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.

ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തീയതി ജൂണ്‍ 30 വരെ നീട്ടി.

കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: