മട്ടന്നൂർ നഗരത്തിലും പരിസരത്തും അടച്ചുപൂട്ടൽ നടപടികൾ, ശക്തമായ വാഹന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും

മട്ടന്നൂർ: കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളുമായി പോലീസ്. മട്ടന്നൂർ നഗരത്തിലും പരിസരത്തും അടച്ചുപൂട്ടൽ നടപടികൾ, വാഹന നിയന്ത്രണം നടപ്പാക്കാൻ ശക്തമായ പോലീസ് സന്നാഹം നിരത്തുകളിലുണ്ട്. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടൽ നടപ്പാക്കാനാണ് നിർദ്ദേശം. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അവശ്യ സർവീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഇളവ് അനുവദിക്കൂന്നുള്ളൂ. ഇത്തരം യാത്രക്കാരെ പോലീസ് പ്രത്യേകം പരിശോധിക്കുകയും ആശുപത്രി യാത്ര ഉൾപ്പെടെ കൈവശം രേഖ ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. മട്ടന്നൂർ ബസ്സ്റ്റാന്റ്, ജംഗ്ഷൻ, സ്റ്റേഷൻ പരിസരം ഉൾപ്പെടെയുള്ള ഭാഗത്ത് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.മട്ടന്നൂർ നഗരത്തിൽ സി ഐ കെ പി ഷൈൻ,എസ്ഐ സി ലതീഷ് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: