പയ്യന്നൂരിൽ ശക്തമായ വാഹന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയ ഒരാൾക്കെതിരെ കേസെടുത്തു

പയ്യന്നൂർ: കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളുമായി പയ്യന്നൂർ പോലീസ്. പയ്യന്നൂർ നഗരത്തിലും പരിസരത്തും നിയന്ത്രണം മറികടന്ന് തുറന്ന കടകൾ പോലീസ് അടപ്പിച്ചു. അനാവശ്യമായി പുറത്തിറങ്ങിയ ഒരാൾക്കെതിരെ കേസെടുത്തു. പയ്യന്നൂർ എടാട്ടുള്ള ഗിരീഷിനെതിരെയാണ് കേസെടുത്തത്. വാഹന നിയന്ത്രണം നടപ്പാക്കാൻ ശക്തമായ പോലീസ് സന്നാഹം നിരത്തുകളിലുണ്ട്. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ലോക്ക് ഡൗൺ നടപ്പാക്കാനാണ് നിർദ്ദേശം. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അവശ്യ സർവീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഇളവ് അനുവദിക്കൂന്നുള്ളൂ. ഇത്തരം യാത്രക്കാരെ പോലീസ് പ്രത്യേകം പരിശോധിക്കുകയും ആശുപത്രി യാത്ര ഉൾപ്പെടെ കൈവശം രേഖ ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. പയ്യന്നൂർ പുതിയ ബസ്സ്റ്റാന്റ്, പെരുമ്പ ജംക്ഷൻ, സ്റ്റേഷൻ പരിസരം ഉൾപ്പെടെയുള്ള ഭാഗത്ത് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. പയ്യന്നൂർ നഗരത്തിൽ എസ്ഐ ശ്രീജിത്ത് കൊടേരി നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: