കണ്ണൂർ നഗരത്തിൽ അനാവശ്യമായി കറങ്ങിയ 4 പേർക്കെതിരെ കേസ്; വ്യാപകമായി കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം

കണ്ണൂര്‍ : കണ്ണൂർ നഗരത്തിൽ അനാവശ്യമായി കറങ്ങിയ നാലു പേർക്കെതിരെ കേസ്. ജില്ലയിലുടനീളം പരിശോധന കർശനമാക്കി. കണ്ണൂർ നഗരത്തിന്റെ അതിർത്തികളിൽ നിരീക്ഷണം ശക്തം. സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും കോവിഡ് -19 നെതിരെയുള്ള പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പള്ളികളില്‍ ജുമാ ചടങ്ങുകള്‍ നടത്തിയതിനു ഭാരവാഹികള്‍ക്കെതിരെ പോലീസ് വീണ്ടും കേസ്സ് റജിസ്റ്റര്‍ ചെയ്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുളിമ്പറമ്പ് നൂര്‍ ജുമാ പള്ളിയില്‍ മുഹമ്മദ് മുസ്തഫ്ഫാ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ആള്‍ക്കാരെ കൂട്ടം കൂടി ചടങ്ങുകള്‍ക്ക് പങ്കെടുത്തതിന് കേസ്സു റജിസ്റ്റര്‍ ചെയ്തു. 19 ഓളം ആള്‍ക്കാരുടെ പേരിലാണ് കേസ്സ് റജിസ്റ്റര്‍ ചെയ്തു.

ചൊക്ലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മേക്കുന്ന് സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും കോവിഡ് -19 നെതിരെയുള്ള പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച കൂട്ടം കൂടി നിന്നതിന് ശരത് വി കെ,വിഷ്ണു എം.കെ എന്നിവർക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു.

പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുണ്ടയങ്കോവ്വല്‍ ജുമാ മസ്ജിദില്‍ സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും കോവിഡ് -19 നെതിരെയുള്ള പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പള്ളികളില്‍ ജുമാ ചടങ്ങുകള്‍ നടത്തിയതിനു പള്ളി സിക്രട്ടറി അഷറഫ്, പള്ളി ഖതീബ് മുസ്തഫ്ഫാ എന്നിവര്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു.

തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 22.03.20 തിയ്യതി കുറുമാത്തൂര്‍ മുയ്യം ഹൈദ്രോസ് പള്ളിയില്‍ പള്ളികളില്‍ ജുമാ ചടങ്ങുകള്‍ നടത്തിയതിനു മൂസാന്‍ കുട്ടി, അഷ്രഫ് കെ സി തുടങ്ങി 20 പെര്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സിറ്റി സെന്‍റര്‍ പള്ളിയില്‍ ജുമാ ചടങ്ങുകള്‍ നടത്തിയതിനു മുസ്തഫ്ഫാ തുടങ്ങി 20 ഓളം ആള്‍ക്കാര്‍ക്കെതിരെയും കേസ്സ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വയക്കര പടിയോട്ടുചാലിൽ അജിത്ത് കുമാര്‍, വിനോദ് കണ്ടോത്, വിനോദ് മുത്തത്തി, രാമചന്ദ്രന്‍ മാതമംഗലം , ദീപേഷ് കൂട്ടപ്പുന്ന ,റാഫി പെരിങ്ങോം എന്നിവരെ കൊറോണയുടെ മരുന്ന് പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുകയും പരസ്യം ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് കേസ്സ് റജിസ്റ്റര്‍ ചെയ്ത് പ്രതികളെ പോലീസ് അറെസ്റ്റ് ചെയ്തു.

ഇതോടെ കണ്ണൂര്‍ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ ആയി സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും കോവിഡ് -19 നെതിരെയുള്ള പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിന് 23 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: