അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടന്നാൽ പിടിച്ചു ജയിലിലിടും; ലോക്ക് ഡൗണിൽ കർശന നിലപാടുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിയമം ലംഘിച്ച് കറങ്ങി നടന്നാൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റും പിഴയും അടക്കമുള്ള കര്‍ശന നടപടികളാണ് നിയമ ലംഘകരെ കാത്തിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മൊബൈൽ കന്പനികളുടെ സഹായം തേടിയിട്ടുണ്ട്. ടവര്‍ ലൊക്കേഷൻ മാറുന്നുണ്ടോ എന്ന് നോക്കി നടപടി എടുക്കും.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരം അയൽക്കാരെയും അറിയിക്കും. ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള നമ്പറും നൽകും. രോഗ വ്യാപനത്തിനെതിരെ കര്‍ശന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോൾ അതേ നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ലോക്ക് ഡൗൺ നടപടികൾ:

നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും വീട്ടിൽ
നിരീക്ഷണ നിര്‍ദ്ദേശം ലംഘിച്ചാൽ അറസ്റ്റും പിഴയും
ആൾക്കൂട്ടങ്ങളെ അനുവദിക്കില്ല, വേണ്ടിവന്നാൽ 144
വിദേശത്ത് നിന്ന് വരുന്നവര്‍ അധികൃതരെ അറിയിക്കണം
ഇതരസംസ്ഥാന തൊഴിലാളികൾ പ്രത്യേക ക്യാന്പുകൾ
എല്ലാ ജില്ലകളിലും കൊവിഡ് ചികിത്സക്ക് പ്രത്യേകം ആശുപത്രി
വിമാനത്താവളത്തിൽ ഇറങ്ങുന്നവര്‍ക്ക് ഐസൊലേഷൻ സെന്ററുകൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: