കൊറോണ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങിയവർക്കെതിരെ പയ്യന്നൂർ എടക്കാട് പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തു

ജീവന് ഭീഷണിയാകുന്ന കൊറോണ വൈറസ് വ്യാപനം നടക്കാൻ ഇടയാക്കുന്ന പ്രവൃത്തികൾ നടത്തിയതിന് പയ്യന്നൂരും എടക്കാടും ഓരോ പേർക്കെതിരെ പോലീസ് കേസെടുത്തു.

സർക്കാർ നിർദേശങ്ങൾ ലംഘിച്ചു ബാംഗളൂരിൽ വിമാനമിറങ്ങിയ കാസറഗോഡ് സ്വദേശി ഹോം ക്വാറന്റൈനിൽ നിന്ന് രക്ഷപെടാൻ ബസ് മാർഗം കണ്ണൂരിലെത്തി കണ്ണൂരിൽ നിന്ന് കാസർഗോഡേക്ക് പോകും വഴി പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിൽ വെച്ച് പയ്യന്നൂർ എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടുകയായിരുന്നു. ഇയാൾ മഞ്ചേശ്വരം സ്വദേശിയാണ്.

കഴിഞ്ഞ പത്താം തിയ്യതി വിദേശത്തു നിന്നും കണ്ണൂരില്‍ എത്തിയ മാവിലായി സ്വദേശിയായ യുവാവിനെതിരെ രാജ്യത്ത് കോവിസ് 19 അസുഖ ബാധ പടരുന്നതിനെതിരെ സർക്കാർ പുറപ്പടുവിച്ച നിര്‍ദ്ദേശങ്ങള്‍ ധിക്കരിച്ചു എന്നകാര്യത്തിന് എടക്കാട് പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. 269, 270 IPC വകുപ്പുകളാണ് ചേർത്തത്. രണ്ട് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: