കണ്ണൂർ വെള്ളോറയിലെ മരണം സൂര്യാഘാതം മൂലമല്ലെന്ന് റിപ്പോർട്ട്

കണ്ണൂര്‍: കണ്ണൂർ വെള്ളോറയിലെ കാടൻവീട്ടിൽ നാരായണൻ (67) മരിച്ച നിലയില്‍ കണ്ടെത്തിരുന്നു. സൂര്യാഘാതമായിരുന്നു മരണ കാരണമെന്നാണ് ആദ്യത്തെ നിഗമനം. സൂര്യാഘാതമേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ശരീരത്തില്‍ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഹൃദയാഘാതം ഉണ്ടായ നാരായണന്‍ വെയിലില്‍ തളര്‍ന്നു വീണ ശേഷം പൊള്ളല്‍ ഏറ്റുവെന്നാണ് ഇപ്പോഴത്തെ നിഗമനം. ടിബി രോഗി കൂടിയായിരുന്നു നാരായണന്‍. മക്കൾ: മുരളീധരൻ, ഷാജി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: