ചരിത്രത്തിൽ ഇന്ന്: മാർച്ച് 24

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോക ക്ഷയരോഗ ദിനം… ക്ഷയരോഗത്തിന് കാരണമായ രോഗാണു മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് ജർമനിയിലെ ഡോ ഹെന്റിച്ച് ഹെർമ്മൻ റോബർട്ട് കോച്ച് 1882 ൽ ഇന്നേ ദിവസമാണ് തിരിച്ചറിഞ്ഞത്… 1996 മുതൽ W H O ഈ ദിനം ആചരിച്ചു വരുന്നു… ഈ വർഷത്തെ വിഷയം – It’s time.. എന്നതാണ്..

മനുഷ്യാവകാശ ലംഘനങ്ങൾക്കിരയായവർക്കായുള്ള ദിനം ( International Day for the Right to the Truth concerning Gross Human Rights Violations and for the Dignity of Victims) – 1980 ൽ ഇന്നേ ദിവസം അജ്ഞാതരാൽ കൊല്ലപ്പെട്ട എൽസാൽവഡോറിലെ റോമൻ കത്തോലിക്ക ആർച്ച് ബിഷപ്പ് ഓസ്കാർ അർനൂൽഫോ റൊമേറോയോടുള്ള ആദര‌സൂചകമായി ഐക്യരാഷ്ട്ര സംഘടന 2010 മുതൽ ഈ ദിനം ആചരിക്കുന്നു…

1837.. കാനഡയിൽ ആഫ്രിക്കൻ വംശജർക്ക് വോട്ടവകാശം അനുവദിച്ചു….

1896- ലോകത്തിലെ ആദ്യ റേഡിയോ ട്രാൻസ്മിഷൻ റഷ്യൻ ശാസ്ത്രജ്ഞനായ അലക്സാണ്ടർ പോപ്പോവ് നടത്തി..

1906- ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ സെൻസസ് റിപ്പോർട്ട് പുറത്തിറങ്ങി.. ലോകത്തിലെ 5 ൽ 1 രാജ്യങ്ങൾ ബ്രിട്ടീഷ് മേൽക്കോയ്മയിൽ …

1924- ഗ്രീസ് റിപ്പബ്ലിക്കായി …

1946- ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തി.. പെതിക് ലോറൻസ്, സ്റ്റാൻഫോർഡ് ക്രിപ്സ്, എ.വി.അലക്സാണ്ടർ എന്നിവരായിരുന്നു അംഗങ്ങൾ… ഭരണഘടനാ നിർമാണ സഭ, ഇടക്കാല മന്ത്രിസഭ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ…

1947- മൗണ്ട് ബാറ്റൻ വൈസ്രോയിയായി സ്ഥാനമേറ്റു….

1948- പട്ടം താണുപ്പിള്ള തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രിയായി…

1965- നാസ എയർ ക്രാഫ്റ്റ് റെയിഞ്ചർ 9 ചന്ദ്രനിൽ പ്രവേശിക്കുന്നത്, അമേരിക്കൻ ടെലിവിഷനിൽ തത്സമയ സംപ്രേഷണം ചെയ്തു..

1977- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി മൊറാർജി ദേശായി നിയമിതനായി..

1981- കൊളംബിയ , ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു..

1990- ഇന്ത്യൻ സമാധാന സംരക്ഷണ സേനയുടെ അവസാന ബറ്റാലിയനും ശ്രീലങ്കയിലെ ദൗത്യം പൂർത്തിയാക്കാതെ പിൻവാങ്ങി…

1992- ഡ്രിക് ഫ്രീമൗട്ട് ബെൽജിയംകാരനായ ആദ്യ ബഹിരാകാശ സഞ്ചാരി ആയി…

2006- പോപ്പ് ബെനഡിക്ട് 16 മൻ, ചരിത്രത്തിൽ ആദ്യമായി 15 ബിഷപ്പുമാരെ ഒരുമിച്ചു കർദിനാൾമാരായി വാഴിച്ചു…

2008- ഭൂട്ടാൻ ഔദ്യോഗികമായി ജനാധിപത്യ രാജ്യം ആയി…

2015- രണ്ടാം ക്ലാസ്സുകാരിയായ 7 വയസ്സ് കാരി മലയാളി പെൺകുട്ടി ഉത്തര ഉണ്ണികൃഷ്ണൻ, മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടി…

2018- കേപ് ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ പന്ത് ചുരുണ്ടൽ വിവാദത്തിൽ ഓസീസ് താരങ്ങളായ സ്റ്റീഫൻ സ്മിത്ത്, ഡേവിഡ് വാർണർ, ബാൻ ക്രോഫ്റ്റ് എന്നിവർ പിടിക്കപ്പെട്ടു. അവരെ ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കി നിരോധനം പ്രഖ്യാപിച്ചു…

ജനനം

1733- ജോസഫ് പ്രീസ്റ്റ്ലി.. പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ. വിദ്യാഭ്യാസ വിചക്ഷണൻ. ഓക്സിജൻ കണ്ടു പിടിച്ചു.

1775- മുത്തുസ്വാമി ദീക്ഷിതർ…. കർണാടക സംഗീതത്തിലെ ത്രിമൂർത്തിമാരിൽ ഒരാൾ.. ത്യാഗരാജ, ശ്യാഓമശാസ്ത്രി എന്നിവരാണ് മറ്റു രണ്ട് പേർ…

1874 – ഹാരി ഹൗഡിനി – US ഹംഗേറിയൻ മാന്ത്രികൻ… ഹൗഡിനി എസ്കേപ്പ് എന്ന മാന്ത്രിക പരിപാടി ഇന്നും അത്ഭുതമാണ്..

1890- ജോൺ റോക്ക്- അമേരിക്കൻ ഗൈനക്കോളജിസ്റ്റ്‌… ഗർഭ നിരോധന ഗുളിക വികസിപ്പിച്ചെടുത്ത ഭിഷഗ്വരൻ …

1917- ജോൺ കെൻഡ്രൂ.. പ്രോട്ടീൻ തന്മാത്രകളുടെ ത്രിമാന ഘടന കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ..

1922- ടി.എം. സൗന്ദര രാജൻ … തമിഴ് സിനിമാ രംഗത്ത് ആറ് ദശകങ്ങളോളം സജീവമായിരുന്ന പിന്നണി ഗായകൻ..

1926- ഡാരിയോ ഫോ- ഇറ്റാലിയൻ നാടക കൃത്… 1997ൽ നോബൽ സമ്മാനം ലഭിച്ചു…

1951- ടോമി ഹിൽഫിഗർ- അമേരിക്കൻ ഫാഷൻ ഡിസൈനർ..

1992- യദുവിർ കൃഷ്ണദത്ത ചാമരാജ വാഡിയർ… നിലവിലെ മൈസൂർ രാജാവ്… 23 മത് വയസ്സിൽ രാജാവായി..

ചരമം

1603- എലിസബത്ത് ഒന്നാമൻ രാജ്ഞി

1776… ജോൺ ഹാരിസൺ -ഇംഗ്ലീഷ്കാരനായ ക്ലോക്ക് നിർമാതാവ്.. മറൈൻ ക്രോണോ മീറ്റർ കണ്ടു പിടിച്ചു..

1905- ജൂലിയസ് വെർണെ – ശാസ്‌ത്രകഥാസാഹിത്യ (science fiction) ത്തിന്റെ പിതാവ്…Around the world in 80 days എന്ന കൃതിയുടെ രചയിതാവ്..

2012 – ജോസ് പ്രകാശ്… മലയാളത്തിലെ പ്രസ്തനായ വില്ലൻ… 2011 ലെ ജെ.സി.ഡാനിയേൽ പുരസ്‌കാര ജേതാവ്

2015- മല്ലി മസ്താൻ ബാബു.. 7 കൊടുമുടികൾ ആദ്യമായി കീഴടക്കിയ ഇന്ത്യക്കാരൻ..

2016- യോഹാൻ ക്രൈഫ്. ഡച്ച് ഫുട്ബോളർ. ടോട്ടൽ ഫുട്ബോൾ എന്ന വിജയകരമായ ആശയം ഫുട്ബോളിൽ അവതരിപ്പിച്ചു

2016- വി.ഡി.രാജപ്പൻ – ഹാസ്യകഥാപ്രസംഗം വഴി ശ്രദ്ധേയൻ, സിനിമാ താരം.

(സംശോധകൻ.. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: