കീഴാറ്റൂരിൽ സ​ർക്കാ​ർ മ​ർ​ക്ക​ട​മു​ഷ്ടി ഉ​പേ​ക്ഷിക്കണം : ജോ​യ് മാ​ത്യു

കീ​ഴാ​റ്റൂ​രി​ല് ന​ട​ക്കു​ന്ന​ത് വി​ക​സ​ന​മ​ല്ലെ​ന്നും മ​ര്​ക്ക​ട​മു​ഷ്ടി​യാ​ണെ​ന്നും ന​ട​ന് ജോ​യ് മാ​ത്യു. കീ​ഴാ​റ്റൂ​ര് വ​യ​ല് സ​ന്ദ​ര്​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ര​ത്തു​ണ്ടാ​ക്കു​ന്ന​ത​ല്ല വി​ക​സ​ന​മെ​ന്നും കു​ടി​വെ​ള്ളം ന​ല്​കു​ന്ന​താ​ണ് വി​ക​സ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വ​ര​മ​റി​ഞ്ഞാ​ണ് നേ​രി​ട്ട് കീ​ഴാ​റ്റൂ​ര് പ്ര​ദേ​ശ​വും വ​യ​ല്​ക്കി​ളി സ​മ​ര​ക്കാ​രെ​യും കാ​ണാ​നെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ര​നാ​യ​ക​ന് സു​രേ​ഷ് കീ​ഴാ​റ്റൂ​ര്, ന​മ്പ്രാ​ട​ത്ത് ജാ​ന​കി​യ​മ്മ എ​ന്നി​വ​രു​മാ​യും ജോ​യ് മാ​ത്യു സം​സാ​രി​ച്ചു.
സ​ര്​ക്കാ​ര് മ​ര്​ക്ക​ട​മു​ഷ്ടി ഉ​പേ​ക്ഷി​ച്ച് വാ​ശി ഒ​ഴി​വാ​ക്കി കീ​ഴാ​റ്റൂ​ര് ബൈ​പ്പാ​സി​ന്റെ പ്ര​വ​ര്​ത്ത​നം നി​ര്​ത്തി​വ​യ്ക്ക​ണം. വി​ദ​ഗ്ധ​രു​മാ​യി സം​സാ​രി​ച്ച് നീ​ക്കു​പോ​ക്കു​ക​ള്​ക്ക് ത​യാ​റാ​ക​ണ​മെ​ന്നും ജോ​യ് മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന്റെ പേ​രി​ല് കേ​ന്ദ്ര​സ​ര്​ക്കാ​ര് സം​സ്ഥാ​ന സ​ര്​ക്കാ​രി​നെ പി​രി​ച്ചു​വി​ടു​ക​യാ​ണെ​ങ്കി​ല് കേ​ജ​രി​വാ​ളി​നെ​പോ​ലെ പൂ​ര്​വാ​ധി​കം ശ​ക്തി​യാ​യി തി​രി​ച്ചു​വ​രു​ന്ന​തി​ന് കേ​ര​ള ജ​ന​ത കൂ​ടെ​നി​ല്​ക്കു​മെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു.
വി​ദേ​ശ​ബാ​ങ്കു​ക​ളി​ല്​നി​ന്ന് പ​ലി​ശ​യ്ക്കു പ​ണം വാ​ങ്ങി നി​ര​ത്തു​ക​ള് പ​ണി​ത് സ്വ​കാ​ര്യ ക​മ്പ​നി​ക​ള്​ക്ക് ടോ​ള് പി​രി​ക്കാ​ന് അ​വ​സ​ര​മു​ണ്ടാ​ക്കു​ന്ന​തി​നെ എ​ങ്ങ​നെ​യാ​ണ് വി​ക​സ​ന​മാ​യി കാ​ണാ​നാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. നി​കു​തി​യി​ല് തു​ട​ങ്ങി നി​കു​തി​യി​ല് അ​വ​സാ​നി​ക്കു​ക​യാ​ണ് എ​ല്ലാ വി​ക​സ​ന​വും. ഈ കാ​ഴ്ച​പ്പാ​ട് മാ​റ​ണം. ജ​ന​ങ്ങ​ളു​ടെ പ​ക്ഷ​ത്ത് ഒ​രാ​ളാ​ണെ​ങ്കി​ല് പോ​ലും അ​യാ​ള് പ​റ​യു​ന്ന​ത് ശ​രി​യാ​ണെ​ങ്കി​ല് അ​തോ​ടൊ​പ്പം നി​ല്​ക്ക​ണം. അ​തി​ന്റെ പേ​രി​ലാ​ണ് താ​ന് ഈ സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കാ​നെ​ത്തി​യ​തെ​ന്നും ജോ​യ് മാ​ത്യു വ്യ​ക്ത​മാ​ക്കി. ന്യൂ​ന​പ​ക്ഷ​മാ​ണെ​ങ്കി​ലും ഒ​രാ​ള്​ക്കു​വേ​ണ്ടി പോ​ലും ശ​ബ്ദി​ക്കാ​നു​ള്ള നീ​തി​ബോ​ധം ന​മു​ക്കു വേ​ണം. എ​ല്ലാ സ​മ​ര​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​മാ​ണ് തു​ട​ങ്ങി​യ​ത്.
ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ എ​ഴു​തി​യ​തു​പോ​ലും മാ​ര്​ക്​സും എം​ഗ​ല്​സും ചേ​ര്​ന്നാ​ണ്. കോ​ണ്​ഗ്ര​സ് രൂ​പീ​ക​രി​ച്ച​തും ക​മ്യൂ​ണി​സ്റ്റ് പാ​ര്​ട്ടി രൂ​പീ​ക​രി​ച്ച​തും ന്യൂ​ന​പ​ക്ഷ​മാ​യ വി​ഭാ​ഗ​ങ്ങ​ളാ​ണ്. പി​ന്നീ​ടാ​ണ് കൂ​ടു​ത​ലാ​ളു​ക​ള് അ​തി​ലേ​ക്ക് ആ​ക​ര്​ഷി​ക്ക​പ്പെ​ട്ട​ത്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രാ​ണ് പ​ല സ​മ​ര​ങ്ങ​ളും ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്​ട്ടി​ക​ളി​ലും മ​നു​ഷ്യ​ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും അ​വ​രൊ​ക്കെ ഈ സ​മ​ര​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: