കീഴാറ്റൂരില്‍ ബൈപ്പാസ്: അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറെന്ന് ജയിംസ് മാത്യു എംഎല്‍എ

കണ്ണൂര്‍: ബൈപാസ് നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജയിംസ് മാത്യു എംഎല്‍എ. റോഡ് നിര്‍മ്മാണത്തിനായി പരമാവധി 25 ഏക്കര്‍ വയല്‍ മാത്രമേ നികത്തേണ്ടതുള്ളെന്നും അദ്ദേഹം പറഞ്ഞു.     കേന്ദ്രസര്‍ക്കാരിനാണ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ കഴിയുകയെന്ന് ജയിംസ് മാത്യു പറഞ്ഞു. രാജ്യത്ത് എത്രയോ ഇടങ്ങളില്‍ ദേശീയപാതാ അതോറിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എതിര്‍പ്പുമായി വരുന്നവരുടെ നിലപാടിനനുസരിച്ച് മാറാന്‍ തീരുമാനിച്ചാല്‍ വികസനം എങ്ങനെ നടക്കും.     ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കീഴാറ്റൂരിന്റെ കാര്യത്തില്‍ നടത്തുന്നതെന്നും ജയിംസ് മാത്യു ആരോപിച്ചു. ഒരു നാടിന്റെ വികസനത്തെ തകര്‍ക്കരുതെന്ന് താന്‍ കേരളത്തോട് അപേക്ഷിക്കുകയാണെന്നും ജയിംസ് മാത്യു പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: