നാറാത്ത് ദാറുല്‍ ഹസാനത്ത് കേളേജിന് സമീപം വ്യാപക വയല്‍ നികത്തലിൽ പ്രതിഷേധം കത്തിപടരുന്നു

കണ്ണാടിപ്പറമ്പ് നിടുവാട്ട് ദാറുല്‍ ഹസാനത്ത് കേളേജിന് സമീപം ഉള്ള വയലും തണ്ണീര്‍ തടങ്ങളും  സ്വകാര്യവ്യക്തികള്‍ വ്യാപകമായി മണ്ണിട്ട് നികത്തിയത് “കണ്ണൂർവാർത്തകൾ”  വാർത്ത പ്രസിദ്ധീകരിച്ചതിന്റെ  അടിസ്ഥാനത്തിൽ നാറാത്ത് വില്ലേജ ഓഫീസർ സോന നടപടി സ്യൂകരിച്ചിരുന്നു, കൂടാതെ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത്,

തണ്ണീര്തതടങ്ങളും കണ്ടല്‍ വനങ്ങളും വയലുകളും നികത്തി കല്യാണ മണ്ഡപങ്ങൾ ഉൾപ്പെടെ  വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ നാറാത്ത് പഞ്ചായത്ത് തന്നെ ഇടപെട്ടിട്ടും നീയമങ്ങൾ കാറ്റിൽ പറത്തി കൊണ്ട് മുൻ വില്ലേജ് അധികാരി തന്നെ സ്വകാര്യ വെക്തികൾക്ക് അനുകൂലമായ നിലപാടുകൾ എടുക്കുകയായിരുന്നു എന്ന് നാട്ടുകാർ  തന്നെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് ഗുരുതരമായ നിരവധി അരോപണങ്ങളും ഉന്നയിക്കുന്നുണ്ട് .. അത്രയും പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട് കാട്ടമ്പള്ളി പാലo മുതൽ നാടുവാട്ട് വരെ തണ്ണീർ തടങ്ങളിൽ വ്യാപക മണ്ണിട്ട് നികത്തലിന്റെ ഫലമായി നിരവധിപാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കുടിവെള്ള പ്രശ്നങ്ങൾ അടുത്ത കാലത്തായി കൂടിവരികയും സമീപപ്രദേശങ്ങളിൽ തെങ്ങ് വാഴ പച്ചക്കറികൾ  ഉൾപ്പെടെയുള്ള കൃഷി നശിച്ച് പോകുന്നുണ്ടെന്നും സമീപവാസികൾ പറയുന്നു. പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിൽ സ്വകാര്യ വെക്തികൾ  വരട്ട് ന്യായങ്ങൾ നിരത്തി പ്രതിരോധിക്കാൻ ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു, ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിച്ച് തണ്ണീർ തടവും കണ്ടൽകാടും ,വയലുകളും സംരക്ഷിക്കും എന്ന് നാട്ടുകാർ പറയുന്നു വരും ദിവസങ്ങളിൽ ഇതിനെതിരെസമരങ്ങൾ ശക്തിപ്പെടുത്തുമെന്നും യുവജന സംഘടനകൾ പറയുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: