കുഞ്ഞിമംഗലത്ത് എകെജി യുടെ ശിൽപ്പം ഒരുങ്ങുന്നു.

0

പയ്യന്നൂർ :എറണാകുളത്തു വെച്ചു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് കുഞ്ഞിമംഗലത്ത് എകെജി യുടെ ശിൽപ്പം ഒരുങ്ങുന്നു. പ്രശസ്ത ശിൽപിയും ചിത്രകാരനുമായ പ്രേം പി ലക്ഷ്മണനാണ് 10അടി വലുപ്പത്തിൽ എകെജി യുടെ പൂർണകായ പ്രതിമ ഒരുക്കുന്നത്. ശിൽപ്പം ആദ്യം മെഴുകിൽ രുപപ്പെടുത്തുകയും പിന്നീടത് ഫൈബർ ഗ്ളാസിൽ കാസ്റ്റ് ചെയ്തത് മാറ്റുകയുമാണ് ചെയ്യുന്നത്. ശിൽപ്പികളായ സന്തോഷ് മാനസം, പ്രണവ് കുന്നരു, ഷിനു പാടിച്ചാൽ, കലേഷ് കവ്വായി, നവീൻ കാരാട്ട് തുടങ്ങിയവരും പ്രേം പി ലക്ഷ്മണനൊപ്പം ശിൽപ്പമൊരുക്കാൻ കൂട്ടിനുണ്ട്. എകെജി യുടെ മകൾ ലൈലയും, മരുമകനും മുൻ എംപിയുമായ പി.കരുണാകരനും, മല്ല്യോട്ടുള്ള പണിപ്പുരയിൽ അവസാന മിനുക്കു പണിയിലെത്തി നിൽക്കുന്ന എകെജിയുടെ പ്രതിമ കാണാനെത്തുന്നു എന്നറിഞ്ഞതു മുതൽ ഏറെ ആഹ്ളാദത്തിലായിരുന്നു ശിൽപ്പികൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading