അവാർഡ് ദാനവും ആദരിക്കലും നടന്നു

കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്കൂളിലെ കഴിഞ്ഞ അധ്യയന വർഷത്തിലെ ഉന്നത വിജയികൾക്കുള്ള പി ടി എ കമ്മിറ്റിയുടെ കാഷ് അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും നടന്നു.

ബഹു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ

സ്കൂൾ അങ്കണത്തിൽ നടന്ന അവാർദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പുരസ്കാരങ്ങൾ വിതരണം ചെയ്തു

പി ടി എ പ്രസിഡണ്ട് ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ

പ്രധാനാധ്യാപകൻ നസീർ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അഡ്മിൻ ടി എം ഇർഷാദ്, സക് ലൂൻ, സ്റ്റാഫ് സിക്രട്ടറിമാരാായ ഷിഹാബുദ്ദീൻ മാസ്റ്റർ, പി വി അബ്ദുൽ സത്താർ മാസ്റ്റർ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു

പ്രിൻസിപ്പാൾ സുനിത ടീച്ചർ സ്വാഗതവും,

പി ടി എ വൈ. പ്രസി. എം സി അബ്ദുൽ ഖല്ലാക്ക്, നന്ദിയും പറഞ്ഞു

കവിതാ സമാഹാരം പ്രസിദ്ധീകരിച്ച ടി വി വിലാസിനി ടീച്ചറെയും,

പാഠ്യേതര വിഷയങ്ങളിലെ മികവിന് വി യുസുഫ് , വി യൂനുസ് എന്നീ വിദ്യാർത്ഥികളേയും പ്രത്യേകം ആദരിച്ചു

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വകയായുള്ള പ്ലസ് 2 ക്ലാസ് റൂമുകളിലേക്കുള്ള സൗണ്ട് സിസ്റ്റം ഗ്രുപ്പ് അഡ്മിൻ ചടങ്ങിൽ വെച്ച് സ്കൂളധികൃതർക്ക് കൈമാറി മനോജ് മാസ്റ്റർ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: