ജീവനക്കാരെയും തൊഴിലാളികളെയും അനുമോദിച്ചു

എരഞ്ഞോളി ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ മഹാത്മ പുരസ്ക്കാരം ലഭിക്കാൻ പ്രയത്നിച്ച എഞ്ചിനീയർ എ വിന്യ, അക്കൗണ്ടന്റ് എ പി സീന എന്നിവരെയും നൂറു തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി വിജു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി കെ ജസ്ന, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷാജി, തലശ്ശേരി ബി ഡി ഒ അഭിഷേക് കുറുപ്പ്, ജോയിന്റ് ബിഡിഒ എൻ സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി വി എം ഷീജ, എംജിഎൻആർഇജി പഞ്ചായത്ത്തല യൂണിയൻ സെക്രട്ടറി വി സജിത, സിഡിഎസ് ചെയർപേഴ്സൺ കെ സി പ്രീത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.