കഴിഞ്ഞ ദിവസം അഴീക്കോടു നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അഴീക്കോട്: കഴിഞ്ഞ ദിവസം അഴീക്കോട് വായിപ്പറമ്പിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. 22/02/22 ന് പുലർച്ചെ വായിപ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ കീ ക്രോടത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായതു മുതൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് നാട്ടുകാരും പോലീസും ആളെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും മറ്റും ഊർജ്ജിതമായ തെരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് കാലത്ത് 7:30 ഓടെ സമീപത്തുള്ള വീട്ടുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസിലും ഫയർഫോഴ്സിലും അറിയിച്ച് മൃതദേഹം പുറത്തെടുത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. അച്ഛൻ സുരേന്ദ്രൻ, അമ്മ പ്രസീത, സഹോദരി വൃന്ദ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: