വയലാറിൽ ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷം: ആര്‍.എസ്.എസ് പ്രവർത്തകൻ ​​കൊല്ലപ്പെട്ടു​; ആലപ്പുഴയിൽ ഹർത്താൽ

ചേർത്തല: വയലാറിൽ ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ കടപ്പള്ളി വീട്ടിൽ സതീഷന്‍റെ മകൻ നന്ദുവാണ് (22) മരിച്ചത്.

ബുധനാഴ്ച രാത്രി ഏഴിന് നാഗംകുളങ്ങര കവലയിലാണ് സംഭവം. സംഘർഷത്തിൽ പരിക്കേറ്റ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെയും മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് സൂചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നാഗംകുളങ്ങരയിൽ രണ്ട്​ പാർട്ടിക്കാരും പ്രകടനം നടത്തിയിരുന്നു. പ്രകടനം നേർക്കുനേർ എത്തിയപ്പോൾ ഏറ്റുമുട്ടുകയായിരുന്നു. പ്രകടനങ്ങൾക്ക് അകമ്പടിയായി രണ്ട് പൊലീസ് ജീപ്പുമുണ്ടായിരുന്നു. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് വൻപൊലീസ് സന്നാഹമുണ്ട്.

​െകാലപാതകത്തിൽ പ്രതിഷേധിച്ച്​ വ്യാഴാഴ്ച ജില്ലയിൽ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ്​ ഹർത്താൽ നടത്തുകയെന്ന്​ ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: