വളപട്ടണം പുഴയില്‍ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

 

വളപട്ടണം: തളിപ്പറമ്പില്‍ നിന്നു കാണാതാവുകയും വളപട്ടണം പാലത്തിന് മുകളില്‍ നിന്നു ചാടുകയും ചെയ്തയാളുടെ മൃതദേഹം കണ്ടെത്തി. പന്നിയൂര്‍ പൂമംഗലം സ്വദേശി ഗോപാലന്റെ മകന്‍ കെ പി രാജീവന്റെ(44) മൃതദേഹമാണ് കോസ്റ്റ്ഗാര്‍ഡിന്റെ ഊര്‍ജ്ജിതമായ തിരച്ചലിനൊടുവില്‍ ഇന്ന് വൈകുന്നേരം 5.15ഓടെ വളപട്ടണം പാലത്തിനടിയില്‍ നിന്നു കണ്ടെത്തിയത്. രാജീവന്റെ ആധാര്‍ കാര്‍ഡും കുടുംബ കോടതിയിലെ രേഖകളും പാലത്തിന് സമീപത്തു നിന്ന് പോലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇയാളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലിസ് അന്വേഷിക്കുന്നതിനിടെയാണ് വളപട്ടണം പുഴയില്‍ ചാടിയതായി തരിച്ചറിഞ്ഞത്. തുടര്‍ന്ന് വളപട്ടണം പോലീസും തീരദേശ സേനയും തിരച്ചില്‍ നടത്തുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: