കാണാതായ യുവാവ് വളപട്ടണം പുഴയിൽ ചാടി ; തെരച്ചിൽ ഊർജ്ജിതം

വളപട്ടണം : തളിപ്പറമ്പിൽ നിന്നും കാണാതായ യുവാവ് വളപട്ടണം പാലത്തിന് മുകളിൽ നിന്നും ചാടിയതായിസംശയം .യുവാവിനെ കണ്ടെത്താനായില്ല . പന്നിയൂർ പൂമംഗലം സ്വദേശി ഗോപാലന്റെ മകൻ കെ.പി.രാജീവനു ( 44 ) വേണ്ടി വളപട്ടണം പോലീസും തീരദേശ സേനയും തെരച്ചിൽ ഊർജിതമാക്കി . രാജീവന്റെ ആധാർ കാർഡുംകുടും ബകോടതിയിലെ രേഖകളും പാലത്തിന് സമീപം വെച്ച് പോലീസ് കണ്ടെത്തിയിരുന്നു . ഇയാളെകാണാതായതിനെ തുടർന്ന് ബന്ധുക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു കേസെടുത്ത പോലീസ്അന്വേഷണ ത്തിനിടെയാണ് വളപട്ടണം പുഴയിൽ ചാടിയ തായി തിരിച്ചറിഞ്ഞത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: