ഗ്രാമീണ ശുചിത്വപദ്ധതി പ്രകാരം പുതിയതെരു മാർക്കറ്റ് പരിസരം ശുചീകരിച്ചു

പുതിയതെരു: ചിറക്കൽ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ പുതിയതെരു മാർക്കറ്റ്ശുചികരണം നടത്തി. പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും പഞ്ചായത്ത്‌ സെക്രട്ടറി മാർക്കറ്റിലെ കട ഉടമകളു സന്നദ്ധ സംഘടനകളു രാഷ്ട്രീയ പാർട്ടിപങ്കെടുത്തു
പ്രസിഡന്റ്‌ ശ്രുതി പി, സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ വൈസ് പ്രസിഡന്റ്‌ പി അനിൽ കുമാർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമെൻമാർ. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർമാർ വ്യാപാരികൾ മറ്റു സംഘടന പ്രവർത്തകരും പങ്കെടുത്തു.

അതേ സമയം പുതിയ തെരു മാർക്കറ്റിലേക്ക് കടക്കുന്ന ഭാഗത്ത് അപകടകരമാംവിധത്തിൽ സ്ഥാപിച്ചതും ഇപ്പോൾ ഉപയോഗശൂന്യമായതുമായ ഇക്ട്രിക് മെയിൻ സ്യുച്ച് ബോർഡുകൾ വൻ അപകടം ക്ഷണിച്ചു വരുത്തുമെന്നും “കണ്ണൂർവാർത്തകൾ ഓൺലൈൻ” പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതിയുടെ ശ്രദ്ധയിൽപെടുത്തി മുൻപ് ഇതിനെക്കുറിച്ച് വാർത്തകൾ നൽകിയതായും, അന്നത്തെ ഉത്തരാവാദപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നതും പ്രസിഡണ്ടിനെ അറിയിച്ചു.
തുടർന്ന് വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിൽ അറിയിക്കുകയും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കണ്ണൂർവാർത്തകൾ ഓൺലൈനിനോട് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: