ഇന്ധനവില വര്‍ദ്ധന; സംസ്ഥാനത്ത് മാര്‍ച്ച്‌ രണ്ടിന് വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് മാര്‍ച്ച്‌ രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്ക് നടത്തുക, പണിമുടക്ക് വിജയിപ്പിക്കാന്‍ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച്‌ കെ കെ ദിവാകരന്‍, പി നന്ദകുമാര്‍ (സിഐടിയു), ജെ ഉദയഭാനു(എഐടിയുസി), പി ടി പോള്‍, വി ആര്‍ പ്രതാപന്‍ (ഐഎന്‍ടിയുസി), വി എ കെ തങ്ങള്‍(എസ്ടിയു), മനയത്ത് ചന്ദ്രന്‍(എച്ച്‌എംഎസ്), അഡ്വ. ടി സി വിജയന്‍(യുടിയുസി), ചാള്‍സ് ജോര്‍ജ്(ടിയുസിഐ), മനോജ് പെരുമ്ബള്ളി(ജനതാ ട്രേഡ് യൂനിയന്‍) എന്നിവരും തൊഴിലുടമ സംഘടനകളെ പ്രതിനിധീകരിച്ച്‌ കെ കെ ഹംസ, കെ ബാലചന്ദ്രന്‍(ലോറി), ലോറന്‍സ് ബാബു, ടി ഗോപിനാഥന്‍(ബസ്), പി പി ചാക്കോ(ടാങ്കര്‍ ലോറി), എ ടി സി കുഞ്ഞുമോന്‍(പാര്‍സല്‍ സര്‍വിസ്) എന്നിവരുമാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: