കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്

പിലാത്തറ : ദേശീയപാതയിൽ പിലാത്തറ ജംഗ്ഷന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക് . തളിപ്പറമ്പ കുപ്പം സ്വദേശികളായ ഇർഷാദ് ( 32 ) , ഷമ്മാസ് ( 29 ) , കുറുമാത്തൂർ വെള്ളാര പാറ സ്വദേശി മമ്മൂഞ്ഞി ( 39 ) എന്നിവർക്കാണ് പരുക്കേറ്റത് .ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം . കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന കാറും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പിക്ക് അപ്പുമാണ് കൂട്ടിയിടിച്ചത് . പരുക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: